ഖാലിസ്ഥാന്‍ തീവ്രവാദികളെ ഐഎസ്ഐ പരിശീലിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

single-img
30 January 2015

khalistanഖാലിസ്ഥാന്‍ വിഘടന വാദത്തെ തിരികെ കൊണ്ടുവരാന്‍ പാക് ചാര സംഘടനയായ ഐഎസ്ഐ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. പഞ്ചാബികളെ റിക്രൂട്ട് ചെയ്യുന്നതിനായി ഐഎസ്‌ഐ തായ്‌ലന്റിലും മലേഷ്യയിലും ഭീകര ക്യാമ്പുകള്‍ സംഘടിപ്പിച്ച് പരിശീലിപ്പിക്കുകയാണെന്ന് ബിയാന്ത് സിങ്ങിന്റെ ഘാതകനായ ജഗ്ദര്‍ സിങ് താര. കൂടാതെ പഞ്ചാബില്‍ തീവ്രവാദം പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞകുറേ വര്‍ഷങ്ങളായി ഐഎസ്‌ഐ ശ്രമിച്ചുവരികയാണെന്നും താര വെളിപ്പെടുത്തി.

പഞ്ചാബികളെ ജോലി വാഗ്ദാനം ചെയ്ത് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ കൊണ്ടുവന്ന് ഭീകര പരിശീലന ക്യാംപിലെത്തിക്കുന്നതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടയ്ക്ക് തായ്‌ലന്‍ഡില്‍ നിന്ന് നാല് സിഖ് ഭീകരരെയാണ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് പിന്നില്‍ ഭീകരബന്ധം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശ്രദ്ധിച്ചത്.

ഈ മാസം ആറിനാണ് തായ്‌ലന്‍ഡില്‍ നിന്ന് താരയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഖാലിസ്ഥാന്‍ ടൈഗേഴ്സ് എന്ന ഭീകര സംഘടനയുടെ സ്വയം പ്രഖ്യാപിത മേധാവിയായിരുന്നു താര. 2004ല്‍ ഛണ്ഡിഗഢിലെ ബുറെയ്ല്‍ ജയിലില്‍ നിന്ന് തുരങ്കമുണ്ടാക്കിയാണ് താരയും മറ്റു മൂന്നുപേരും രക്ഷപ്പെട്ടത്.