ശുംഭന്‍ പ്രയോഗം; എം.വി ജയരാജന് നാലാഴ്ചത്തെ തടവ് • ഇ വാർത്ത | evartha
Latest News

ശുംഭന്‍ പ്രയോഗം; എം.വി ജയരാജന് നാലാഴ്ചത്തെ തടവ്

11tvkrmvjayarajan_G_655079e ജഡ്ജിമാര്‍ക്കെതിരെ ശുംഭന്‍ പരാമര്‍ശം നടത്തിയ സി.പി.എം നേതാവ് എംവി ജയരാജന് നാലാഴ്ചത്തെ തടവ്.  നേരത്തെ ഹൈക്കോടതി ആറുമാസത്തെ തടവും 2000 രൂപ പിഴയും വിധിച്ചിരുന്നു. ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് ജയരാജന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.

ജഡ്ജിമാരെയല്ല മറിച്ച് വിധിയെയാണ് വിമര്‍ശിച്ചതെന്നും കോടതിക്കെതിരെ നല്ല പരാമര്‍ശം നടത്തിയെങ്കിലും മാധ്യമങ്ങള്‍ അവ പുറത്തുവിട്ടില്ലെന്നും ജയരാജന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചിരുന്നു. ഇപ്പോഴെങ്കിലും മാപ്പുപറയാന്‍ തയ്യാറാണോയെന്ന് കോടതി ആരാഞ്ഞുവെങ്കിലും മാപ്പുപറയാന്‍ നിര്‍ദ്ദേശമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

2010 ജൂണ്‍ 26ന് കണ്ണൂരില്‍, നടത്തിയ പ്രസംഗത്തിലാണ് ജയരാജന്‍ പാതയോര പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി വിധിയെ പരാമര്‍ശിച്ച് ശുംഭന്‍ പ്രയോഗം നടത്തിയത്.