ക്രൂഡോയില്‍ വില വീണ്ടും ഇടിഞ്ഞു, പക്ഷേ പൊതുജനത്തിന് എന്ത് പ്രയോജനം

single-img
30 January 2015
1.1963552ആഗോള വിപണിയില്‍ എണ്ണ വിലവീണ്ടും ഇടിഞ്ഞു. ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാരലിന് 44 ഡോളറില്‍ താഴെയാണ് വില.  1.78 ഡോളറാണ് ക്രൂഡോയിലിന് ഇന്നലെ കുറഞ്ഞത്.  ഏറ്റവും വലിയ എണ്ണ ഉത്പാദന രാജ്യമായ സൗദി അറേബ്യ എണ്ണ ഉത്പാദനം കുറയാക്കാത്തതും വില വന്‍ തോതില്‍ ഇടിയാന്‍ ഇടയാക്കി. ഉത്പാദനം കുറയ്‌ക്കേണ്ടതില്ലെന്നാണ് ഒപേക് രാജ്യങ്ങളുടേയും തീരുമാനം.
കഴിഞ്ഞ 6 മാസത്തിനിടയില്‍ 60 ശതമാനത്തിലേറെയാണ് വിലയിടിഞ്ഞത്. അതേസമയം ഇത്രയധികം വിലയിടിഞ്ഞിട്ടും ഇന്ത്യയിലെ ആഭ്യന്തര വിപണിയില്‍ 10 രൂപയോളം മാത്രമാണ് ഇതുവരെ വില കുറച്ചത്. ക്രൂഡിന്റെ വിലയിടിഞ്ഞതിന് സമാന്തരമായി കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി വര്‍ദ്ധിപ്പിക്കുകയായിരുന്നു. വില കുറയുമ്പോഴുണ്ടാകുന്ന വരുമാനച്ചോര്‍ച്ച തടയാനാണ് നികുതി കൂട്ടിയിരിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. എണ്ണ വില ആനുപാതികമായി കുറയ്ക്കാത്തത് മൂലം 32000 കോടി രൂപയുടെ അധിക വരുമാനമാണ് കേന്ദ്രത്തിന് ലഭിച്ചതെന്നും ചൂണ്ടികാണിക്കപ്പെടുന്നു.