ട്രെയിനില്‍ യുവതിയെ ബലാത്കാരമായി ചുംബിച്ചു, ലീഗ് നേതാവിനെ യാത്രക്കാര്‍ പിടിച്ച് പോലീസില്‍ ഏല്‍പിച്ചു

single-img
30 January 2015
2A inside backrests upട്രെയിനില്‍ ഉറക്കത്തിലായിരുന്ന യുവതിയെ ലീഗ് നേതാവ് ചുംബിച്ചു. യുവതി ബഹളം വെച്ചതിനെ തുടര്‍ന്നാണ് ഒടുവില്‍ യാത്രക്കാര്‍ പിടികൂടി ഇയാളെ പോലീസില്‍ ഏല്‍പിച്ചു. മലപ്പുറം കാളികാവ് സ്വദേശി റഹ്മത്തുള്ള (39) ആണ് പിടിയിലായത്.
തിരുവനന്തപുരം  നിലമ്പൂര്‍ അമൃത രാജ്യറാണി എക്‌സ്പ്രസിസ് ചെങ്ങന്നൂരില്‍ എത്തിയപ്പോഴാണ് സംഭവം അരങ്ങേറിയത്. ബന്ധുവിന്റെ ചികിത്സയ്ക്കായി തിരുവനന്തപുരത്ത് പോയി മടങ്ങുകയായിരുന്നു നഴ്‌സായ യുവതി. മദ്യലഹരിയിലായിരുന്ന റഹ്മത്തുള്ള അയാളുടെ ഇരിപ്പിടം വിട്ട് ഇവര്‍ കിടന്ന ബര്‍ത്തിന് സമീപത്തെ സീറ്റില്‍ വന്ന് ഇരിപ്പുറപ്പിക്കുകയും യുവതിയും മറ്റ് യാത്രക്കാരും  ഉറക്കമായപ്പോള്‍ യുവതിയെ ചുംബിക്കുകയുമായിരുന്നു. ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന യുവതി നിലവിളിച്ച് ബഹളം വച്ചതോടെ ഒപ്പമുണ്ടായിരുന്ന യാത്രക്കാര്‍ റഹ്മത്തുള്ള പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ലീഗ് നേതാവാണെന്ന് പറഞ്ഞ് പൊലീസുകാരെയും യാത്രക്കാരെയും വിരട്ടിയ ഇയാള്‍ പൊലീസ് സ്റ്റേഷനിലും  ഏറെനേരം ബഹളം വച്ചു. യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ലീഗിന്റെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് റഹ്മത്തുള്ള.