ഭീകരസംഘടനകളിലും കൂടുവിട്ട് കൂടുമാറ്റം, താലിബാനോട് കലഹിച്ച കമാന്‍ഡര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍, ഐഎസിന്റെ പ്രവര്‍ത്തനം പാക്കിസ്ഥാനിലേക്കും

single-img
29 January 2015

ISISഇന്ത്യ ഉല്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഭീഷണി സൃഷ്ടിച്ചുകൊണ്ട് ഐഎസിന്റെ പ്രവര്‍ത്തനം പാക്കിസ്ഥാനിലേക്കും. ഹാഫിസ് സയ്യിദ് ഖാന്‍ എന്ന തീവ്രവാദിയെ പാക്-അഫ്ഗാന്‍ തലവനായിട്ട് ഐഎസ് നിയമിച്ചു. തെഹ്‌രിക്കി താലിബാന്റെ വക്താവായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഹാഫിസ് സയ്യിദ് ഖാന്‍. ഇതിനിടെ താലിബാനില്‍ നിന്നും വഴക്കിട്ടുപോയ ഹാഫിസ് സയ്യിദ് ഖാനെ ഐഎസ് തങ്ങളുടെ മേധാവിയായി പ്രഖ്യാപിക്കുകയായിരുന്നു.

ഹാഫിസ് സയ്യിദ് ഖാന്‍  എന്ന ഭീകരനെ മേധാവിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പാകിസ്ഥാനിലേയും അഫ്ഗാനിലെയും വിവിധ ഭാഗങ്ങളിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് ഐഎസിന്റെ ലക്ഷ്യം. ഇത് ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കാനുള്ള സാഹചര്യമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലൂടെയാണ് ഇസ്ലാമിക് സ്റ്റേറ്റ് കമാന്‍ഡര്‍ അബു മുഹമ്മദ് അല്‍ പുതിയ തലവനെ കുറിച്ചുള്ള വിവരം പുറത്തുവിട്ടിരിക്കുന്നത്.