മരുന്ന് വാങ്ങാന്‍ നിവര്‍ത്തിയില്ല, ക്യാന്‍സര്‍ ബാധിതനായ സഹോദരന്റെ മെഡിക്കല്‍ ബില്‍ അടയ്ക്കുന്നയാളെ വിവാഹം കഴിക്കാന്‍ തയ്യാറായി 24 കാരി

single-img
29 January 2015
unndgesamedഅര്‍ബുദം ബാധിച്ച സഹോദരന്റെ മെഡിക്കല്‍ ബില്‍ അടയ്ക്കുന്നയാളെ വിവാഹം കഴിക്കാന്‍ തയ്യാറായി 24കാരി. കരാര്‍ എഴുതിയ പേപ്പറുമായി വിവാഹം വസ്ത്രം ധരിച്ചുകൊണ്ടായിരുന്നു 24കാരിയായ സിംഗപ്പൂര്‍ യുവതിയുടെ അഭ്യര്‍ത്ഥന. ഏകദേശം 30 ലക്ഷം രൂപയാണ് യുവതിയുടെ സഹോദരന്റെ ചികിത്സയ്ക്കായി ചെലവായത്. ഈ പണം അടയ്ക്കുന്ന ആള്‍ ആരായാലും അയാളെ വിവാഹം കഴിക്കാമെന്നാണ് പെണ്‍കുട്ടി പറയുന്നത്.
സഹോദരന്റെ ചികില്‍സയ്ക്കായി വലിയൊരു തുക പെണ്‍കുട്ടിക്ക് ചിലവഴിക്കേണ്ടിവന്നു. പാവപ്പെട്ട കുടുംബമായനാല്‍ മെഡിക്കല്‍ ബില്‍ അടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ഇത്തരമൊരു അഭ്യര്‍ത്ഥനയുമായി രംഗത്തുവന്നത്. തന്റെ വിവരങ്ങള്‍ എഴുതിയ പേപ്പറുമായിട്ടാണ് പെണ്‍കുട്ടി റെയില്‍വേ സ്റ്റേഷനിലെത്തിയത്.