ദിലീപ്- മഞ്ജു വിവാഹമോചനം: നടപടിക്രമങ്ങൾ പൂര്‍ത്തിയായി

single-img
29 January 2015

Dileep-Manju-Warrierദിലീപും മഞ്ജുവാര്യരും തമ്മിലുള്ള വിവാഹ മോചനക്കേസില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. വിധി പറയുന്നത് എറണാകുളം കുടുംബ കോടതി ശനിയാഴ്ചത്തേക്ക് മാറ്റി. ഇരുവരും ഇന്ന് രാവിലെ 9.15 ഓടെ കോടതിയില്‍ ഹാജരായി. കേസ് പരിഗണിച്ച കോടതി ശനിയാഴ്ച വിധി പറയുമെന്ന് അറിയിച്ചു.

 

ഒരുമിച്ചു ജീവിക്കാന്‍ താത്പര്യമില്ലെന്ന നിലപാടാണ് ഇരുവരും കോടതിയെ അറിയിച്ചത്.മകളെ ദിലീപിനൊപ്പം വിട്ടുകൊടുക്കാന്‍ മഞ്ജു നേരത്തേ സമ്മതിച്ചിരുന്നു. മഞ്ജു നല്ല സുഹൃത്തായി തുടരും, എന്റെ കുട്ടിയുടെ അമ്മയല്ലേയെന്നാണു ദിലീപ് പ്രതികരിച്ചത്