വിദേശകാര്യ സെക്രട്ടറി സുജാതസിംഗിനെ മാറ്റി:എസ്. ജയശങ്കർ പുതിയ വിദേശകാര്യ സെക്രട്ടറി

single-img
29 January 2015

sujatha_350_070213104641വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തുനിന്ന് സുജാത സിംഗിനെ മാറ്റി. പകരം അമേരിക്കന്‍ അംബാസഡര്‍ എസ്. ജയശങ്കര്‍ വിദേശകാര്യ സെക്രട്ടറിയാകും.ഇന്ത്യാ-അമേരിക്ക ആണവ കരാറില്‍ നിര്‍ണായക പങ്ക് വഹിച്ച ജയശങ്കര്‍ 1977 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം വിജയകരമാക്കിത്തീര്‍ത്തിനുള്ള പാരിതോഷികമായാണ് സ്ഥാനക്കയറ്റമെന്നും റിപ്പോര്‍ട്ടുകളുണ്ട്

 

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ മന്ത്രിസഭയുടെ നിയമനകാര്യ സമിതിയുടെ യോഗമാണ് പുതിയ സെക്രട്ടറിയെ പ്രഖ്യാപിച്ചത്.