കെപിസിസി വക്താവ് അജയ് തറയില്‍ അവധിയില്‍ പ്രവേശിച്ചു

single-img
29 January 2015

ajay-tharayilതിരുവനന്തപുരം: കെപിസിസി വക്താവ് അജയ് തറയില്‍ അവധിയില്‍ പ്രവേശിച്ചു. യുഡിഎഫ് യോഗത്തില്‍ വക്താക്കള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ഫെബ്രുവരി 15 വരെ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാനാവില്ലെന്ന് അജയ് തറയില്‍ കെപിസിസി പ്രസിഡന്റിന് കത്ത് നല്‍കി.

ബാര്‍ കോഴ വിവാദത്തില്‍ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ത്തിയ പിസി ജോര്‍ജിനെ താക്കീത് ചെയ്യാതെ ബാലകൃഷ്ണപിളളയ്‌ക്കെതിരെ നടപടിയെടുക്കുന്നത് ഉചിതമല്ലെന്ന് അജയ് തറയില്‍ ചാനല്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെടുക്കുന്നതെന്ന് അജയ് തറയില്‍ പ്രതികരിച്ചു.