ജനിച്ച് ഒരാഴ്ചക്ക് ശേഷം ആണ്‍കുഞ്ഞ് പെണ്‍കുഞ്ഞായി; ആശുപത്രി അധികൃതര്‍ കുഞ്ഞിനെ മാറ്റിയതാണെന്ന് മാതാപിതാക്കൾ

single-img
29 January 2015

baby_sold_295x200റിയാദ്: ജനിച്ച് ആഴ്ചകൾക്ക് ശേഷം ആണ്‍കുഞ്ഞ് പെണ്‍കുഞ്ഞായി മാറി.  സൗദി സ്വദേശിയായ ഹാദി അല്‍ ഫത്തീഫിന്റെ ഭാര്യ ഒരാഴ്ച മുമ്പ് പ്രസവിച്ച ആണ്‍കുഞ്ഞാണ് ദിവസങ്ങള്‍ക്കകം പെണ്‍കുഞ്ഞായി മാറിയത്. പ്രസവത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തിയ കുഞ്ഞിന് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍  ഒരാഴ്ച കഴിഞ്ഞ് ആശുപത്രി അധികൃതര്‍ പറയുന്നത് കേട്ട് ഹാദി ഞെട്ടിപ്പോയി.

ഹാദിയുടേത് ആണ്‍കുഞ്ഞല്ലെന്നും മറിച്ച് പെണ്‍കുഞ്ഞാണെന്ന്.  വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ ചികിത്സയുടേയും പ്രാര്‍ത്ഥനയുടേയും ഫലമായാണ് ഇവർക്ക് ആൺകുഞ്ഞ് ജനിക്കുന്നത്. എന്നാല്‍ ചികിത്സയ്‌ക്കെത്തിയ തന്റെ കുഞ്ഞിനെ ആശുപത്രി അധികൃതര്‍ മാറ്റിയതാണെന്ന് ഹാദി ആരോപിക്കുന്നു.

ആണ്‍കഞ്ഞിനു പകരം വികലാംഗയായ ഒരു പെണ്‍കുഞ്ഞിനെയാണ് ആശുപത്രി അധികൃതര്‍ ഹാദിക്ക് നല്‍കിയത്. കുഞ്ഞിനെ മാറ്റി നല്‍കിയ ആശുപത്രി അധികൃര്‍ക്കെതിരെ സൗദി ആരോഗ്യവകുപ്പിനെ സമീപിക്കാനൊരുങ്ങുകയാണ് ഹാദി. തങ്ങള്‍ക്ക് മകനെ തിരികെ തരണമെന്നാണ് ഹാദിയുടേയും ഭാര്യയുടേയും ആവശ്യം.