ബേദി ബിജെപിയുടെ ബലിയാടാണെന്ന് അരവിന്ദ് കേജരിവാള്‍

single-img
29 January 2015

kejariwal evarthaന്യൂഡല്‍ഹി: ബിജെപി കിരണ്‍ ബേദിയെ ബലിയാടാക്കുകയാണെന്ന് എഎപി നേതാവ് അരവിന്ദ് കേജരിവാള്‍. ഒരിക്കല്‍ അഴിമതിവിരുദ്ധ സമരത്തില്‍ തന്റെ പങ്കാളിയായിരുന്ന ബേദിയെ പരാജയപ്പെടുത്താന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ബേദി ബിജെപിയുടെ ബലിയാടാണെന്നും വിജയ് ഗോയല്‍, സതീഷ് ഉപാദ്ധ്യായ, ഹര്‍ഷ് വര്‍ദ്ധന്‍ എന്നിവര്‍ അവരെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് അരവിന്ദ് കേജരിവാള്‍ പറഞ്ഞു.

ഫെബ്രുവരി ഏഴിനാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണ ഡല്‍ഹിയില്‍ മോഡിയെ തുണക്കില്ലെന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. അരവിന്ദ് കേജരിവാള്‍ നയിക്കുന്ന എഎപിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നാണ് സര്‍വേ.