ചൈനയിലും നൈജീരിയയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

single-img
29 January 2015

avien-fluചൈനയിലും നൈജീരിയയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ചൈനയില്‍ 25 പേര്‍ക്ക് പക്ഷിപ്പനി ബാധിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. നൈജീരിയയില്‍ പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ അബുജയില്‍ ആരോഗ്യവകുപ്പ് ഉന്നതതലയോഗം വിളിച്ചു. ഒഗുന്‍, റിവേഴ്‌സ്, ഡെല്‍റ്റ, എദോ, പ്ലാറ്റിയൂ, ഗോംബെ, കാനോ, ലാഗോസ്, ഇമോ, ഒയോ, ജിംഗ്വ എന്നീ സ്‌റ്റേറ്റുകളിലാണ് പക്ഷിപ്പനി പടര്‍ന്നത്.  രണ്ടര ലക്ഷത്തോളം പക്ഷികള്‍ക്കാണ് നൈജീരിയയില്‍ മാത്രം പക്ഷിപ്പനി ബാധിച്ചത്.