ഓസ്‌ട്രേലിയന്‍ ഓപ്പൺ ഫൈനലില്‍ സെറീന-ഷറപ്പോവ ഏറ്റുമുട്ടും

single-img
29 January 2015

serena-sharapovaസിഡ്‌നി: അമേരിക്കയുടെ സെറീന വില്യംസും റഷ്യയുടെ മരിയ ഷറപ്പോവയും ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ വനിതാ സിംഗിള്‍സ് ഫൈനലില്‍ ഏറ്റുമുട്ടും. മാഡിസണ്‍ കീസിനെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സെറീന ഫൈനലിലെത്തിയത്. സ്‌കോര്‍ 7-6, 6-2.

പത്താംസീഡ് എക്തരീന മകരോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് മരിയ ഷറപ്പോവ ഫൈനലില്‍ കടന്നത്. സ്‌കോര്‍ 6-3, 6-2. പുരുഷ സിംഗിള്‍സ് സെമിയില്‍ ആറാം സീഡ് ബ്രിട്ടന്റെ ആന്‍ഡി മുറെ, ഏഴാം സീഡ് ചെക്ക് താരം റ്റോമസ് ബെര്‍ഡിക്കിനെ നേരിടും.