ഷറപ്പോവ ഓസ്‌ട്രേലിയന്‍ ഓപ്പൺ ഫൈനലില്‍

single-img
29 January 2015

sharapovaസിഡ്‌നി: റഷ്യയുടെ മരിയ ഷറപ്പോവ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ കടന്നു. നാട്ടുകാരിയായ എക്തരീന മകരോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3, 6-2.

വനിതാ സിംഗിള്‍സിലെ രണ്ടാം സെമിഫൈനല്‍ അമേരിക്കകാരികളായ സെറീന വില്യംസും മാഡിസണ്‍ കീസും തമ്മിലുള്ള വിജയിയെ ഷറപ്പോവ ഫൈനലില്‍ നേരിടും.

2008-ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനാണ് ഷറപ്പോവ. പുരുഷ സിംഗിള്‍സില്‍ ആറാം നമ്പര്‍ ബ്രിട്ടന്റെ ആന്‍ഡി മുറെ, ഏഴാം സീഡുകാരനായ ചെക്ക് താരം റ്റോമസ് ബെര്‍ഡിക്കിനെ നേരിടും.