വാക്കിന് വിലയില്ലാത്ത മോദിക്കെതിരെ പ്രചരണം തുടങ്ങുമെന്ന് അണ്ണാ ഹസാരെ

single-img
29 January 2015

anna-hazareമുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രചരണം തുടങ്ങുമെന്ന് അണ്ണാ ഹസാരെ. കള്ളപ്പണം, അഴിമതി തുടങ്ങിയ കാര്യങ്ങളില്‍ മോദി വാഗ്ദാനം പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അഴിമതി മോദി ഗൗരവത്തിലെടുക്കുന്നില്ലെന്നും ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറി എട്ടു മാസമായിട്ടും കള്ളപ്പണക്കാര്യത്തില്‍ തീരുമാനമായില്ലെന്നും ഹസാരെ പറഞ്ഞു. പ്രചരണത്തിനായി പുതിയ സംഘം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഹസാരെ കിരണ്‍ ബേദിയെക്കുറിച്ചും അരവിന്ദ് കെജ്രിവാളിനെക്കുറിച്ചും പ്രതികരിക്കാന്‍ വിസമ്മതിച്ചു. ബേദി വേണോ കെജ്രിവാള്‍ വേണോ എന്ന് ഡല്‍ഹി തീരുമാനിക്കട്ടെ, തന്നെ എന്തിനാണ് അതില്‍ ഇടപെടുത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു.