2014ലിൽ ഐ ഫോണിന് റെക്കോഡ് ലാഭം

single-img
29 January 2015

iphone2014-ലെ അവസാനപാദത്തില്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയിൽ ഐ ഫോണിന് റെക്കോഡ് ലാഭം. ഈ വർഷം അവസാനമാസങ്ങളില്‍ മാത്രം 7.45 കോടി ഐഫോണാണ് ലോകത്ത് വിറ്റുപോയത്. ഇതിലൂടെ ആപ്പിൾ 1,800 കോടിഡോളറിന്റെ (ഏകദേശം 1,08,000 കോടി രൂപ) ലാഭം നേടി. കോര്‍പ്പറേറ്റ് ലോകത്ത് സര്‍വകാല റെക്കോഡോടെ കമ്പനിക്ക് 37.8 ശതമാനത്തിന്റെ ലാഭവര്‍ധനയുണ്ടായി.  2014 അവസാന പാദത്തിലെ ഓരോ മണിക്കൂറിലും 34,000 ഐ ഫോണ്‍ വിറ്റുപോയതായി പറയപ്പെടുന്നു.

2014 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഈ മാസങ്ങളില്‍ മാത്രം 7,450 കോടി ഡോളറിന്റെ വിറ്റുവരവുണ്ടായതായി കമ്പനി വ്യക്തമാക്കുന്നു. ഐ ഫോണ്‍ 6, ഐ ഫോണ്‍ 6 പ്ലസ്, ഐ ഫോണ്‍ 5 എസ്, 5 സി എന്നിവയ്ക്ക് ലഭിച്ച വന്‍ ജനപ്രീതിയാണ് വില്പന കുതിച്ചുകയറാനിടയാക്കിയത്. ലോകത്തിന്റെ എല്ലാഭാഗത്തും ഐ ഫോണിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചൈനയിലാണ് ഏറ്റവുമധികം ഐ ഫോണ്‍ വിറ്റുപോയതെന്നാണ് അത്ഭുതകരം.  ചൈനയില്‍ 70 ശതമാനം വില്പനയുണ്ടായപ്പോള്‍ അമേരിക്കയിലും യൂറോപ്പിലും 23-ഉം 20-ഉം ശതമാനം വില്പനയാണുണ്ടായത്.