അജിത്ത് ചിത്രം യെന്നൈ അറിന്താൽ പ്രദര്‍ശിപ്പിച്ചാല്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി

single-img
29 January 2015

ajith-kumarചെന്നൈ: അജിത്ത് നായനായി അടുത്ത മാസം തിയേറ്ററുകളിലെത്തുന്ന  ചിത്രം യെന്നൈ അറിന്താൽ പ്രദര്‍ശിപ്പിച്ചാല്‍ ബോംബ് സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി. ഇതോടെ സെന്‍സറിംഗ് വൈകുന്നത് മൂലം റിലീസ് നീട്ടുന്ന ചിത്രം വീണ്ടും പ്രതിസന്ധിയിലായി.

ചെന്നൈയില്‍ ഉദയം തിയറ്ററിലാണ് ഭീഷണി അടങ്ങിയ ഊമക്കത്ത് ലഭിച്ചത്. അജിത്തിന്റെ ജീവിതം അപകടത്തിലാകുമെന്നും ഉദയം കൂടാതെ മറ്റ് എട്ടു തിയറ്ററുകള്‍ക്ക് നേരെയും സ്‌ഫോടന ഭീഷണിയുണ്ട്.ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമായ യെന്നൈ അറിന്താല്‍.  അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാകും തലയെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൗതം മേനോന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ് യെന്നൈ അറിന്താല്‍. 50 കോടി മുടക്കിയാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തുന്നത്.

അനുഷ്‌ക ഷെട്ടിയും തൃഷയുമാണ് നായികമാര്‍. അരുണ്‍ വിജയ്, പാര്‍വതി നായര്‍, വിവേക്, രാജസിമ്മന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട. ഹാരിസ് ജയരാജാണ് സംഗീതം.