ഒബാമയുടെ തലവെട്ടുമെന്ന് ഐസിസ്‌

single-img
29 January 2015

screen-10.25.08[29.01.2015]വെറ്റ്‌ഹൗസിലെത്തി അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ തലവെട്ടുമെന്ന്‌ ഐസിസ്‌. അമേരിക്കയെ ഖിലാഫത്തിലെ പ്രവിശ്യയായി മാറ്റുമെന്നും പുതിയ വീഡിയോ സന്ദേശത്തിലുണ്ട്‌. കുർദ് ഭടന്റെ തലവെട്ടുന്ന ദൃശ്യത്തോടൊപ്പമാണ് ഒബാമയ്ക്കുള്ള ഭീഷണി.

“ഒബാമയുടെ ശ്രദ്ധയ്‌ക്ക്‌. ഞങ്ങള്‍ അമേരിക്കയിലും എത്തും. താങ്കളുടെ തല വൈറ്റ്‌ഹൗസിലെത്തി വെട്ടിനീക്കും. അമേരിക്കയെ ഒരു പ്രവിശ്യയായി പ്രഖ്യാപിക്കുകയും ചെയ്യും “- സന്ദേശത്തില്‍ പറയുന്നു. ”

ഇറാഖിലെ കുർദ് നേതാവായ മസൂദ് ബരസാനിക്ക് മുന്നറിയിപ്പ് നൽകി കൊണ്ടാണ് തീവ്രവാദികൾ കുർദ് സൈനികന്റെ തലയറുത്ത് കൊലപ്പെടുത്തിയത്.ഫ്രാന്‍സ്‌, ബല്‍ജിയം എന്നി രാജ്യങ്ങളും തങ്ങളുടെ ലക്ഷ്യങ്ങളാണെന്നു വീഡിയോയിലുണ്ട്‌.