തരൂര്‍ തറപ്പിച്ചുപറയുന്നു തെറ്റൊന്നും ചെയ്തിട്ടില്ല,’ ആര് മുറവിളി കൂട്ടിയാലും രാജിയില്ല

single-img
29 January 2015

Sunanda-Pushkar-Shashi-Tharoorസുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് എന്‍റെ വിധി നിര്‍ണയിക്കേണ്ടത് രാജ്യത്തെ നിയമ സംവിധാനമാണെന്നു ശശി തരൂര്‍ എംപി. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. തെളിയിക്കപ്പെടാത്ത ആരോപണങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിന്‍റെ പേരില്‍ ജനങ്ങളില്‍ നിന്ന് നേടിയ വിശ്വാസം വിട്ടെറിഞ്ഞ് രാജിവയ്ക്കില്ല.

 

തന്റെ രാജിക്കായി മുറവിളി കൂട്ടുന്നവരുടെ ആവശ്യം അസംബന്ധമാണെന്നും തരൂര്‍ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്റെ മറുപടി. തന്റെ വിധി നിര്‍ണയിക്കാന്‍ നിയമത്തിനെയല്ലാതെ മറ്റാരെയും അനുവദിക്കില്ലെന്നും തരൂര്‍ പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ ജീവിതം കറ പുരളാത്തതാണെന്നും തരൂര്‍ പറഞ്ഞു.