ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാക്കള്‍ ട്രെയിനിടിച്ച് ദാരുണമായി കൊല്ലപ്പെട്ടു

single-img
28 January 2015

trainഡെല്‍ഹിയില്‍ മതുര റെയില്‍വേ സ്‌റ്റേഷന് സമീപം ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച മൂന്നു വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി ദാരുണമായി കൊല്ലപ്പെട്ടു. റിപ്പബ്ലിക് ദിനത്തിന്റെയന്ന് രാവിലെ മൊറാദാബാദ് സ്വദേശി യാക്കൂബ്, ഫരീദാബാദ് സ്വദേശി ഇക്ബാല്‍, ന്യൂഡല്‍ഹി സ്വദേശി അഫ്‌സല്‍ എന്നിവരാണ് ട്രെയിന്‍ തട്ടി മരിച്ചത്.

താജ്മഹല്‍ സന്ദര്‍ശിക്കാന്‍ റിപ്പബ്ലിക് ദിനം പ്രമാണിച്ച് പോകുന്നതിനിടയാണ് തങ്ങള്‍ സെല്‍ഫിയെടുക്കാന്‍ റെയില്‍വേ ട്രാക്കിലെത്തിയതെന്ന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അനീഷ് എന്ന യുവാവ് പോലീസിനോട് പറഞ്ഞു.
സെല്‍ഫി പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് കോസി അഡീഷണല്‍ സ്‌റ്റേഷന്‍ ഓഫീസര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു.