ഇന്ത്യയിലെത്തിയ ഒബാമയെ കാണാന്‍ ക്യുവില്‍ നില്‍ക്കുന്നവരെ നമുക്ക് എണ്ണിയെടുക്കാവുന്നതേയുള്ളു; പക്ഷേ അവര്‍ കൈവശം വെച്ചിരിക്കുന്നതോ രാജ്യത്തിന്റെ ആറില്‍ ഒന്ന് സമ്പത്തും

single-img
28 January 2015

Obama Fansപിടിഐയുടെ ഫോട്ടോഗ്രാഫറാണ് ഇന്ത്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയെ കാണാന്‍ ക്ഷമയോടെ ക്യു നില്‍ക്കുന്ന ഇന്ത്യന്‍ ശതകോടീശ്വരമാരുടെ ചിത്രം പകര്‍ത്തിയത്. പക്ഷേ അപ്പോഴൊന്നും ഈ ചിത്രം ിത്ര ചര്‍ച്ചയാകുമെന്ന് ആരും കരുതിയില്ല. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആഭ്യന്തര ബിസനസ്സ് 100 കോടി ഡോളറില്‍ നിന്ന് 500 കോടി ബില്യണ്‍ ഡോളറാക്കുന്നതിന് അനുബന്ധമായ ചര്‍ച്ചകള്‍ക്കായി ഒബാമയെ കാണാന്‍ ക്യൂ നിന്ന ഇവരുടെ വ്യക്തിഗത ആസ്തി 43,00,09,65,00,000 രൂപ (70 ബില്ല്യണ്‍ ഡോളര്‍)യുടെ ആസ്തിയാണ്. എന്നാല്‍ ഇവര്‍ പ്രതിനിധീകരിക്കുന്ന കമ്പനികളുടെ ആസ്തി എന്നു പറയുന്നത് 1,84,42,63,50,00,000 രൂപയും. അതായത് ഇന്ത്യയുടെ സമ്പത്തിന്റെ ആറിലൊന്ന്.

റിലയന്‍സ് ഗ്രൂപ്പിന്റെ ചെയര്‍മാനായ മുകേഷ് അംബാനിയ്ക്ക് അമേരിക്കയില്‍ ഷെവറോണ്‍, പയനീര്‍ നാച്ചുറല്‍ റിസോഴ്‌സ്, കാറിസ്സോ ഓയില്‍ എന്നീ മൂന്നു കമ്പനികളിലായി 7 ബില്ല്യണ്‍ ഡോളറിലധികം നിക്ഷേപമുണ്ട്. ടാറ്റാ ഗ്രൂപ്പിനെ പ്രതിനിധീകരിച്ചെത്തിയ രത്തന്‍ ടാറ്റയുടെയും സൈറസ് മിസ്ത്രിയുടെയും നിക്ഷേപം ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് അന്‍ഡ് ഇന്‍ഡസ്ട്രിയുടെ കണക്കനുസരിച്ച് 130 ബില്ല്യണ്‍ ഡോളറാണ്.

മലയാളിയായ എംഎ യുസഫലി, അദാനി ഗ്രൂപ്പ് മേധാവി ദൗതം അദാനി, ശശി റോയ്, അനില്‍ അംബാനി, എയര്‍ടെല്‍ മേധാവി സുനില്‍ മിത്തല്‍ എന്നിവരും ഇന്‍ഫോസിസ് മേധാവി നാരായണ മൂര്‍ത്തി, മഹീന്ദ്ര ഗ്രൂപ്പിന്റെ ആനന്ദ് മഹീന്ദ്ര എന്നിവരും ഒബാമയെ കാണാന്‍ ക്യൂവില്‍ നിന്നവരില്‍പ്പെടുന്നു.