ഷവോമി എംഐ4 ഇന്ത്യയില്‍ എത്തി

single-img
28 January 2015

xiaomi_mi4ദില്ലി: പ്രമുഖ ചൈനീസ് സ്‌മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി തങ്ങളുടെ ഏറ്റവും പുതിയ മോഡലായ എംഐ4 പുറത്തിറക്കി. ചൈന ഉള്‍പ്പടെയുള്ള രാജ്യാന്തര വിപണിയില്‍ കഴിഞ്ഞവര്‍ഷം അവസാനം പുറത്തിറങ്ങിയ ഷവോമി എംഐ4ന്റെ ഇന്ത്യന്‍ വിപണിയിലെ വില 19999 രൂപയാണ്.. അഞ്ച് ഇഞ്ച് ഐപിഎസ് ഡിസ്പ്ലേ, 2.5 ജിഗാഹെര്‍ട്സ് ക്വാഡ്കോര്‍ സ്നാപ്ഡ്രാഗണ്‍ 801 പ്രോസസര്‍, മൂന്ന് ജിബി റാം എന്നിവയാണ് എംഐ4ന്റെ അടിസ്ഥാന സവിശേഷതകള്‍.

ആന്‍ഡ്രോയ്ഡ് 4.4.3 കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന എംഐ4ന് 13 മെഗാപിക്സല്‍ ക്യാമറ, എട്ട് മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ, 16 ജിബി/64 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയുമുണ്ട്. കൂടാതെ കണക്ടിവിറ്റി ഓപ്ഷനുകളായി 4ജി എല്‍ടിഇ, വൈഫൈ 802.11, വൈഫൈ ഡയറക്ട്, ബ്ലൂടൂത്ത്, ജിപിഎസ് എന്നി സംവിധാനവുമുണ്ട്.

ജനുവരി 28ന് പുറത്തിറക്കുന്ന സ്മാർട്ട്ഫോണ്‍ ഓണ്‍ലൈന്‍ വ്യാപാരികളായ ഫ്ലിപ്പ്കാര്‍ട്ടാണ് ഉപഭോക്താക്കളിലെത്തിക്കുന്നത് .