ഒബാമ മറക്കാത്ത പതിനാറുകാരൻ

single-img
28 January 2015

vishal-obamaന്യൂഡല്‍ഹി: 16കാരൻ വിശാല്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഇടം നേടി ചരിത്രം സൃഷ്ടിച്ചു. നിര്‍മ്മാണതൊഴിലാളിയുടെ മകനായ വിശാലിനെ 2010ലെ ഇന്ത്യ സന്ദര്‍ശന വേളയിലാണ് ഒബാമ ആദ്യമായി കാണുന്നത്. ഒബാമ ഹുമയൂണിന്റെ കബറിടം സന്ദര്‍ശിക്കുന്നതിന്റെ ഇടയിലാണ് നിരവധി കുട്ടികൾക്കൊപ്പം
വിശാലിനെ കാണുന്നത്. എന്നാൽ ഒബാമയുടെ ഹൃദയത്തില്‍ പതിഞ്ഞത് വിശാലിന്റെ മുഖം മാത്രമായിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയിൽ സന്ദര്‍ശനത്തിന് എത്തിയ ഒബാമ വിശാലിനെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ഒബാമയെ കാണാന്‍ സിരി ഫോര്‍ട്ടില്‍ കുടുംബസമേതമെത്തിയ വിശാലിനൊപ്പം 15 മിനിട്ടോളം അദ്ദേഹം ചിലവഴിച്ചു.

വലുതാകുമ്പോള്‍ സൈന്യത്തില്‍ ചേരണമെന്നാണ് വിശാലിന്റെ ആഗ്രഹം. തന്റെ മക്കളുടെ ആഗ്രഹത്തിനൊപ്പം പ്രാധാന്യമുണ്ട് വിശാലിന്റെ സ്വപ്നത്തിനെന്ന് ഒബാമ പ്രസംഗത്തില്‍ പറയുകയുണ്ടായി.