ബാർ കോഴക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് താൻ പറഞ്ഞിട്ടില്ല- മുഖ്യമന്ത്രി ഉമ്മൻചാണ്ടി

single-img
28 January 2015

Oommen chandy-2തിരുവനന്തപുരം: ബാർ കോഴക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഗൂഢാലോചനയുണ്ടെന്ന് മാണി പറഞ്ഞിട്ടുണ്ടെങ്കിൽ അക്കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഇടതുമുന്നണിയെ വിപുലീകരിക്കാൻ സി.പി.എമ്മിന് അവകാശമുണ്ട്. എന്നാൽ യു.ഡി.എഫിലെ കട്ടിൽ കണ്ട് ആരും പനിക്കേണ്ട. എല്‍.ഡി.എഫ് വികസിപ്പിക്കുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍െറ പ്രസ്താവനയോട് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫിൽ നിന്ന് ഒരു കക്ഷിയും എൽ.ഡി.എഫിലേക്ക് പോകുന്നില്ല. എൽ.ഡി.എഫിൽ നിന്നാണ് കക്ഷികൾ യു.ഡി.എഫിലേക്ക് വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.  ബാലകൃഷ്ണ പിള്ളയുടെ കാര്യത്തിൽ തനിക്ക് മാത്രമായി നിലപാട് പറയാനാവില്ല. യു.ഡി.എഫിലെ കക്ഷികൾക്ക് അവരുടെ അഭിപ്രായം പറയാനാണ് യോഗം വിളിച്ചിരിക്കുന്നത്. പിള്ളയുടെ കാര്യത്തിൽ 28ന് ശേഷം പറയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.