സോഷ്യൽ മീഡിയകളിലൂടെ നുണപ്രചരണവുമായി സുബ്രമണ്യന്‍ സ്വാമി;മലപ്പുറത്ത് മുസ്‌ലിംകള്‍ ഭൂരിപക്ഷ വിഭാഗങ്ങളെ അക്രമിക്കുന്നെന്ന് ആരോപണം • ഇ വാർത്ത | evartha
National

സോഷ്യൽ മീഡിയകളിലൂടെ നുണപ്രചരണവുമായി സുബ്രമണ്യന്‍ സ്വാമി;മലപ്പുറത്ത് മുസ്‌ലിംകള്‍ ഭൂരിപക്ഷ വിഭാഗങ്ങളെ അക്രമിക്കുന്നെന്ന് ആരോപണം

subramanian-swamyന്യൂനപക്ഷങ്ങള്‍ക്കെതിരായി സോഷ്യൽ മീഡിയകളിലൂടെ വീണ്ടും നുണപ്രചരണവുമായി ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി. മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ബാലിശമായ നുണകള്‍ പ്രചരിപ്പിക്കുന്ന സ്വാമിയുടെ ഇത്തവണത്തെ കണ്ടെത്തൽ, മലപ്പുറത്ത് മുസ്‌ലിംകള്‍ ഭൂരിപക്ഷ വിഭാഗങ്ങളെ അക്രമിക്കുന്നു എന്നതാണ്.

ഫേസ്ബുക്കിൽ നിന്നും പുറത്താക്കപ്പെട്ട സുബ്രമണ്യന്‍ സ്വാമി ഇപ്പോൾ ട്വിറ്ററിലൂടെയാണ് വിഷം ചീറ്റുന്ന പ്രസ്താവന നടത്തിയിരിക്കുന്നത്. ‘ഇന്നുപോലും ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ നടത്തുന്നു. ഉദാഹരണം: കശ്മീരിലും, കേരളത്തിലെ മലപ്പുറത്തും’ എന്നാണ് സ്വാമിയുടെ ട്വീറ്റ്.

നേരത്തെ ഓൺലൈൻ മാധ്യമങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച് ലേഖനമെഴുതിയതിന് അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ അധ്യാപക പാനലില്‍ നിന്ന് സുബ്രമണ്യന്‍ സ്വാമിയെ നീക്കിയിരുന്നു. തങ്ങളുടെ പൂര്‍വ്വികര്‍ ഹിന്ദുക്കളാണെന്ന് മുസ്ലിംകള്‍ സമ്മതിക്കണം. രാജ്യത്തെ നൂറുകണക്കിന് പള്ളികള്‍ പൊളിക്കണമെന്നുമായിരുന്നു ലേഖനത്തില്‍ സ്വാമിയുടെ ആവശ്യം.