യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ചു വരുന്നവരെ സ്വീകരിക്കുമെന്ന് പിണറായി വിജയന്‍

single-img
28 January 2015

pinarayi-vijayanയു.ഡി.എഫിൽ നിന്നും ബന്ധം ഉപേക്ഷിച്ചുവന്നാല്‍ അവരെ സ്വീകരിക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അവരുടെ മുന്നിൽ ആരും വാതില്‍ അടച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യം പാര്‍ട്ടിയും മുന്നണിയും ചര്‍ച്ചചെയ്യുമെന്നും, എന്നാല്‍ തത്കാലം ആരും സമീപിച്ചിട്ടില്ലെന്ന് പിണറായി പറഞ്ഞു.

വിഭാഗീയ പ്രവര്‍ത്തനം ഒരു കാരണവശാലും അനുവദിക്കില്ലെന്നും അത്തരക്കാർക്ക് എതിരെ വിട്ടുവീഴ്ചയില്ലെന്നും. അത്തരക്കാര്‍ തിരുത്താതെ പാര്‍ട്ടിയില്‍ തുടരാനാവില്ലെന്നും പെട്ടെന്നു തിരുത്തണമെന്നും പിണറായി നിര്‍ദേശിച്ചു. വിഭാഗീയത ഇല്ലാത്ത സമ്മേളനം നടത്താനാകുന്നതില്‍ സംതൃപ്തി പ്രകടിപ്പിച്ചു.

എം.എ.ബേബിയുടെ പരാജയകാര്യത്തില്‍ പാര്‍ട്ടിയുടെ ദൗര്‍ബല്യവും കുണ്ടറയിലെ പിന്നാക്കം പോകലും പ്രത്യേകം പരിശോധിക്കപ്പെടേണ്ടതായിരുന്നു. ബാര്‍ കോഴക്കേസില്‍ പാര്‍ട്ടി ആലോചിച്ചാണ് സമരവും മറ്റും തീരുമാനിച്ചതെന്നും. നേതാക്കള്‍ തമ്മില്‍ ഭിന്നതയോ അഭിപ്രായവ്യത്യാസമോയില്ലെന്നും കെ.എം.മാണിയോട് മൃദുസമീപനം എടുത്തിട്ടില്ലെന്നും പിണറായി പറഞ്ഞു.