ക്രിസ്റ്റ്യാനോക്കെതിരെ കടുത്ത നടപടി വേണമെന്ന് നെയ്മര്‍

single-img
28 January 2015

neymarബാഴ്സലോണ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ നെയ്മര്‍ രംഗത്ത്. സ്പാനിഷ് ലീഗ് മത്സരത്തിനിടെ കോര്‍ഡോബ താരത്തെ ഇടിച്ചുവീഴ്ത്തിയ ക്രിസ്റ്റ്യാനോക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് നെയ്മര്‍ ആവശ്യപ്പെട്ടു. കോര്‍ഡോബയുടെ എഡിമര്‍ ഫ്രാഗയെ ഇടിച്ചുവീഴ്ത്തുകയും ഇത് ചോദ്യം ചെയ്യാനെത്തിയ താരങ്ങളെ കൈയേറ്റം നടത്തുകയും ചെയ്ത് റൊണാള്‍ഡോയ്ക്ക് കടുത്ത ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മത്സരത്തിന്റെ എണ്‍പത്തിയൊന്നാം മിനിറ്റിലായിരുന്നു റൊണാള്‍ഡോയുടെ കൈയേറ്റം.

ഒട്ടുമാലോചിക്കാതെ റഫറി റൊണാള്‍ഡോയ്ക്ക് ചുവപ്പു കാര്‍ഡും നല്‍കിയിരുന്നു. കടുത്ത ശിക്ഷ നല്‍കിയാലേ താനുള്‍പ്പടെയുള്ള താരങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാതിരിക്കൂ എന്നും നെയ്മര്‍ പറഞ്ഞു.

പ്രകോപനമില്ലാതെ എഡിമറെ ഫൗള്‍ചെയ്ത റൊണാള്‍ഡോയെ മൂന്ന് മത്സരങ്ങളില്‍ വിലക്കിയേക്കുമെന്നാണ് സൂചന. ഇങ്ങനെയെങ്കില്‍ റയല്‍ സോസിഡാഡ്, അത്ലറ്റിക്കോ മാഡ്രിഡ്, സെവിയ എന്നിവര്‍ക്കെതിരെ റൊണാള്‍ഡോയ്ക്ക് കളിക്കാനാവില്ല.  അതേസമയം, കളിക്കളത്തില്‍ മോശമായി പെരുമാറിയതിന് എഡിമറോടും മറ്റുതാരങ്ങളോടും  റൊണാള്‍ഡോ ട്വിറ്ററിലൂടെ ക്ഷമചോദിച്ചു.