‘ഇന്നലെ ഷാര്‍ലി എബ്‌ദോ, നാളെ ദിനമലര്‍’, തമിഴ് ദിനപത്രത്തിനെതിരെ ഭീകരരുടെ ഭീഷണി സന്ദേശം

single-img
28 January 2015

dina-malarചെന്നൈ: ഷാര്‍ളി എബ്ദോക്ക് സമാനമായ ആക്രമണം നടത്തുമെന്ന് തമിഴ് ദിനപത്രമായ ‘ദിനമലരിന്’ ഭീകരരുടെ ഭീഷണി സന്ദേശം.  ‘ഇന്നലെ ഷാര്‍ലി എബ്‌ദോ, നാളെ ദിനമലര്‍’ എന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന കത്തില്‍ അല്‍ ക്വയ്ദ തലവനായിരുന്ന ബിന്‍ ലാദന്റെ രേഖാചിത്രവും ഇന്ത്യയുടെ ഭൂപടവും ചേര്‍ത്തിട്ടുണ്ട്.

തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ നിന്നാണ് കത്ത് അയച്ചിരിക്കുന്നത്.  സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അയച്ചയാളുടെ പോസ്റ്റല്‍ അഡ്രസിന്റെ വിശ്വാസ്യത പോലീസ് പരിശോധിക്കുന്നുണ്ട്. വ്യാജ ഭീഷണിയാണോ എന്നും പരിശോധിച്ചുവരികയാണ്.

2008ലെ ദിനമലര്‍ ഇസ്ലാമിക പ്രവാചകന്‍റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് ദിനമലര്‍ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നീട് വിവാദ കാര്‍ട്ടൂണുകളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പത്രാധിപര്‍ അറിയിച്ചു. എന്നാല്‍ പ്രകോപനം ഉണ്ടാക്കുന്ന ഏതെങ്കിലും കാര്‍ട്ടൂണ്‍ അടുത്തകാലത്ത് പത്രം പ്രസിദ്ധീകരിച്ചിരുന്നോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഭീഷണിയുടെ അടിസ്ഥാനത്തില്‍ പത്ര ഓഫീസിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.