ദില്ലി മോഡിക്ക് സമ്മാനിക്കുക തിരിച്ചടിയോ? ബി.ജെ.പി യുടെ വിജയസാധ്യത കുറയുന്നതായി സര്‍വ്വേഫലങ്ങള്‍

single-img
28 January 2015
kiran-modi_759ദില്ലിയുടെ കാര്യത്തില്‍ ബി.ജെ.പി ക്ക് അത്ര ഉറപ്പ് പോരാ. ചില സര്‍വ്വേ ഫലങ്ങള്‍ നിരീക്ഷിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കേ ബി.ജെ.പി യുടെ വിജയസാധ്യത കുറഞ്ഞതായാണ് സര്‍വ്വ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ജനുവരി രണ്ടാം വാരത്തെ അപേക്ഷിച്ച് 22  23 തീയതികളില്‍ എത്തിയപ്പോഴേക്കും ബി ജെ പിയുടെ വിജയസാധ്യത നാല് ശതമാനം കുറഞ്ഞ് 41 ല്‍ എത്തിയെന്ന് എ ബി പി ന്യൂസ്  നീല്‍സണ്‍ സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു.
കിരണ്‍ ബേദിയുടെ രംഗപ്രവേശനം തന്നെയാണ് ബി.ജെ.പി ക്ക് തിരിച്ചടിയായെന്നാണ് സര്‍വ്വേ ഫലം വിലയിരുത്തുന്നത്. രാഷ്ട്രീയത്തിലെ പരിചയമില്ലായ്മ മാത്രമല്ല, അനവസരത്തില്‍ നടത്തുന്ന പ്രസ്താവനകളും പ്രയോഗങ്ങളും കിരണ്‍ ബേദി പാര്‍ട്ടിക്ക് ബാധ്യതയാകുമെന്ന സൂചനകളാണ് നല്‍കുന്നത്.  വെറും അഞ്ച് ദിവസം കൊണ്ട് കിരണ്‍ ബേദിയെ പാര്‍ട്ടിയിലെത്തിച്ച് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനം ബി ജെ പി അണികളിലും അസംതൃപ്തി ഉണ്ടാക്കിയതായും ചൂണ്ടികാണിക്കപ്പെടുന്നു. അതേസമയം വിജയസാധ്യത കുറഞ്ഞപ്പോള്‍ ആം ആദ്മിയുടെ വിജയസാധ്യത നാല് ശതമാനം വര്‍ദ്ധിച്ചതായും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.