ബച്ചന് ഭാരതരത്‌ന നല്‍കണമെന്ന് മമത; താന്‍ ഭാരതരത്‌നയ്ക്ക് അര്‍ഹനല്ലെന്ന് ബച്ചന്‍

single-img
28 January 2015

amitabബച്ചന് പത്മഭൂഷണ്‍ മതിയായ അംഗീകാരമല്ലെന്നും ഇതിഹാസ താരമായ അമിതാഭിന് ഭാരതരത്‌ന നല്‍കണമെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രസ്താവനയ്ക്ക് താന്‍ ഭാരതരത്‌നയ്ക്ക് അര്‍ഹനല്ലെന്ന മറുപടിയുമായി അമിതാഭ്ബച്ചന്‍. ട്വിറ്ററിലാണ് അമിതാഭ് ഇക്കാര്യം പറഞ്ഞത്. രാജ്യം നല്‍കുന്ന മറ്റേത് ആദരത്തിലും സന്തോഷവാനായിരിക്കുമെന്നും ബച്ചന്‍ പറഞ്ഞു.

അഭിനേതാക്കളില്‍ ദിലീപ് കുമാറിനും അമിതാഭാ ബച്ചനുമാണ് ഇത്തവണ പത്മ വിഭൂഷണ്‍ നല്‍കി ആദരിച്ചത്.