മാള അരവിന്ദന്‍ ഓര്‍മ്മയായി

single-img
28 January 2015

maxresdefault

പ്രശസ്ത ചലച്ചിത്ര താരം മാള അരവിന്ദന്‍ (76) അന്തരിച്ചു. ഇന്ന് രാവിലെ 6.30 ഓടെ കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്ററില്‍ ആയിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. നാലു പതിറ്റാണ്ട് കാലം മലയാള ചലച്ചിത്ര ലോകത്ത് സജീവ സാന്നിധ്യമായിരുന്നു മാള അരവിന്ദന്‍.

1968 ല്‍ ഡോ. ബാലകൃഷ്ണന്റെ സിന്ദൂരം എന്ന ചിത്രത്തിലൂടെയാണ് മാള അരവിന്ദന്‍ സിനിമാരംഗത്തെത്തുന്നത്.നൂറിലധികം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സ്വതസിദ്ധമായ ഹാസ്യ ശൈലിയിലൂടെ അഭിനയരംഗത്ത് പ്രസിദ്ധനായി.

 

നാടകങ്ങള്‍ക്ക് തബല വായിച്ചാണ് മാള അരവിന്ദന്‍ കലാ രംഗത്തേക്ക് കടന്ന് വന്നത്. ചെറിയ നാടകങ്ങളില്‍ അഭിനയിച്ച് തുടങ്ങിയ മാള പിന്നീട് കേരളത്തിലെ പ്രൊഫഷനല്‍ നാടകങ്ങളിലൂടെ അഭിനയരംഗത്ത് സ്ഥിര പ്രതിഷ്ഠ നേടുകയായിരുന്നു. എസ്.എല്‍ പുരം സദാനന്ദന്‍െ ‘നിധി’ എന്ന നാടകത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച നാടകനടനുള്ള ആദ്യ സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കി.