ആദ്യം സ്വന്തം കോട്ടില്‍ പേരെഴുതിയത് ഹുസ്‌നി മുബാറക്, മോഡി രണ്ടാമന്‍ മാത്രം

single-img
28 January 2015

unnDASWamedസ്വന്തം കോട്ടില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം പേരുപതിച്ചതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്.

എന്നാല്‍ കോട്ടില്‍ സ്വന്തം പേരുമായി വന്ന ആദ്യത്തെ നേതാവ് മോദിയല്ല എന്നതാണ് മറ്റൊരു സത്യം. ഇക്കാര്യത്തില്‍ ഈജിപ്ത് മുന്‍ ഏകാധിപതിയായ പ്രസിഡന്റ് ഹുസ്‌നി മുബാറകിനെയാണ് മോദി കോപ്പിയടിച്ചിരിക്കുന്നത്. 1981 മുതല്‍ 2011 വരെ ഈജിപ്ത് പ്രസിഡന്റായിരുന്ന ഹുസ്‌നി മുബാറക് പലചടങ്ങുകളിലും തന്റെ പേര് എഴുതിയ കോട്ട് ധരിച്ചിരുന്നു.

കറുത്ത നിറമുള്ള തുണിയില്‍ വരയിട്ട പോലെ സ്വര്‍ണ നൂലുകൊണ്ട് നരേന്ദ്ര ദാമോദര്‍ ദാസ് മോദി എന്ന് ആവര്‍ത്തിച്ച് എഴുതിയ സ്യൂട്ടാണ് ഒബാമയുമായുള്ള കൂടിക്കാഴ്ചയില്‍ മോദി ധരിച്ചിരുന്നത്. സ്വന്തം പേര് പതിച്ച കോട്ട് നരേന്ദ്ര മോദി ധരിച്ചതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ ചൂടേറിയ ചര്‍ച്ച നടന്നിരുന്നു. ഇക്കാര്യത്തില്‍ ഒരു വിഭാഗം മോഡിയെ അനുകൂലിച്ചപ്പോള്‍ വലിയൊരു വിഭാഗം സ്വന്തം പേര് പതിച്ച കോട്ട് ധരിച്ചതിന് മോദിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.