സമുദായ നേതൃത്വത്തിന്റേത് വികലമായ രാഷ്ട്രീയ നിലപാടെന്ന് ആരോപണം, എന്‍ എസ് എസ് ആസ്ഥാനത്ത് സേവ് നായര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 1 ന് പ്രകടനം

single-img
28 January 2015

image-1
എന്‍ എസ് എസ് നേതൃത്വത്തിന്റെ വികലമായ രാഷ്ട്രീയ നിലപാടുകള്‍ക്കെതിരെ ഫേസ്ബുക്ക് കൂട്ടായ്മയായ സേവ് നായര്‍ സൊസൈറ്റി രംഗത്ത്. സേവ് നായര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 1ന് ചങ്ങനാശ്ശേരിയില്‍ പ്രകടനവും, പൊതുസമ്മേളനവും നടക്കും.

 

സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭനും ഒരു കൂട്ടം സമുദായ സ്‌നേഹികളും ചേര്‍ന്ന് രൂപ നല്‍കിയ എന്‍ എസ് എസ് എന്ന പ്രസ്ഥാനത്തിന് അവരുടെ കാലശേഷം യാതൊരു പുരോഗമനവും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല എന്ന് സേവ് നായര്‍ സൊസൈറ്റി ആരോപിക്കുന്നു.

 

കഴിവുമുള്ള ധാരാളം ആള്‍ക്കാര്‍ ഈ സമുദായത്തില്‍ ഉണ്ടെന്നും അവര്‍ക്കാര്‍ക്കും എന്‍ എസ്സ് എസ്സിന്റെ പ്രതിനിധി സഭയില്‍ എത്തിനോക്കാന്‍ പോലും ഇന്നത്തെ സംവിധാനം അവസരം കൊടുക്കുന്നില്ല എന്നും ആരോപണമുണ്ട്..

 

നായര്‍ സമുദായം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ബദലായി ചില നിര്‍ദ്ദേശങ്ങളും ഗ്രൂപ്പ് മുന്നോട്ടു വയ്ക്കുന്നുണ്ട് . എന്‍ എസ് എസ് സ്ഥാപനങ്ങളിലേ നിയമനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങള്‍ക്കും സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണമെന്നും സേവ് നായര്‍ സൊസൈറ്റി ആവശ്യപ്പെടുന്നു. നായര്‍ യുവജനസംഘടന (യൂത്ത് വിംഗ്) എത്രയും വേഗം സംഘടിപ്പിക്കണമെന്ന ആവശ്യവും ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്നുണ്ട്.