ഒരുവര്‍ഷം ഏഴുകോടിയിലധികം യാത്രക്കാര്‍; ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന ബഹുമതി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്

single-img
28 January 2015

dubaiകഴിഞ്ഞ വര്‍ഷം ഏഴു കോടിയിലധികം പേര്‍ എത്തിയ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന റെക്കോര്‍ഡ്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിന്റെ റെക്കോര്‍ഡാണ് ദുബായ് തകര്‍ത്തത്.

ലണ്ടനിലെ ഹീത്രൂ വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം 6.8 കോടി പേര്‍ യാത്ര തിരിച്ചപ്പോള്‍ 2013ലെ 66.4 മില്യണില്‍ നിന്നും ആറ് ശതമാനം വര്‍ധിച്ച് 70.5 മില്യണ്‍ യാത്രക്കാരാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം യാത്രയ്ക്കായി ഉപയോഗിച്ചത്. അതേസമയം ആഭ്യന്തരവും അന്താരാഷ്ട്ര തലത്തിലുമുള്ള മൊത്തം യാത്രക്കാരുടെ കാര്യത്തില്‍ അമേരിക്കയിലെ അത്‌ലാന്റ എയര്‍പോര്‍ട്ടാണ് ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം.