തന്നെ അപമാനിക്കാന്‍ അയച്ചുതന്ന മണിയോര്‍ഡറുകള്‍ സ്വീകരിച്ച് കാരുണ്യഫണ്ടിലേക്ക് നല്‍കുമെന്ന് കെ.എം. മാണി

single-img
28 January 2015

mani2_bബാര്‍ കോഴയാരോപണത്തിന്റെ പേരില്‍ മന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കില്ലെന്നും യുഡിഎഫിന്റെ ധനമന്ത്രി താനാണെങ്കില്‍ ബജറ്റ് അവതരിപ്പിക്കുകതന്നെ ചെയ്യുമെന്നും ആരോപണം ഉയര്‍ന്ന് 87 ദിവസത്തിന് ശേഷം സ്വന്തം ഭാഗം വിശദീകരിച്ച് മന്ത്രി മാണി വാര്‍ത്താ സമ്മേളനം നടത്തി.

തന്നെ അപമാനിക്കാന്‍ തന്നെ അപമാനിക്കാന്‍ പൊതുജനങ്ങള്‍ അയച്ചുതന്ന മണിയോര്‍ഡറുകള്‍ സ്വീകരിച്ച് കാരുണ്യഫണ്ടിലേക്ക് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ആരോപണങ്ങളെല്ലാം നിസ്സാരമെന്ന് വിശേഷിപ്പിച്ച് തള്ളിക്കളഞ്ഞ മാണി ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ വെല്ലുവിളിയും നേരിടുന്നതായി പ്രഖ്യാപിച്ചു. തനിക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ മാണി പിസി ജോര്‍ജ് നടത്തിയ പ്രസ്താവനകളെ തള്ളിപ്പറയുകയും ചെയ്തു.

മദ്യനയം തന്റെ മാത്രം തീരുമാനമല്ല. സര്‍ക്കാര്‍ കൂട്ടായി എടുത്ത തീരുമാനമാണ്. മദ്യനയത്തില്‍ തീരുമാനമെടുക്കേണ്ടത് ധനമന്ത്രിയുമല്ല. സുപ്രിം കോടതിയില്‍ കേസ് വന്ന പശ്ചാത്തലത്തില്‍ അതിന്റെ നിയമപരമായ വശം പരിശോധിക്കുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. മക്കള്‍ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ആളല്ലാത്തതിനാല്‍ താന്‍ ജോസ് കെ മാണിയെ മന്ത്രിയാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ജോസ് കെ മാണി എംപി ആയത് മകന്‍ എന്ന നിലയിലല്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ മുഖ്യമന്ത്രിയാകാനും ആഗ്രഹിച്ചിട്ടില്ലെന്നും നിങ്ങള്‍ക്ക് അങ്ങനെ ആഗ്രഹമുണ്ടെങ്കില്‍ അതിനെ അത് അങ്ങനെ നടന്നോട്ടെയെന്നും മാണി പറഞ്ഞു.