അന്താരാഷ്ട്രതലത്തില്‍ എണ്ണവില താഴ്ന്നാല്‍ ഇന്ത്യയില്‍ വീണ്ടും നികുതി വര്‍ധിപ്പിക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി • ഇ വാർത്ത | evartha
Latest News

അന്താരാഷ്ട്രതലത്തില്‍ എണ്ണവില താഴ്ന്നാല്‍ ഇന്ത്യയില്‍ വീണ്ടും നികുതി വര്‍ധിപ്പിക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

arunഅന്താരാഷ്ട്രതലത്തില്‍ എണ്ണവില താഴ്ന്നാല്‍ വീണ്ടും നികുതി വര്‍ധിപ്പിക്കുമെന്ന് ബജറ്റ് ഒരുക്കങ്ങള്‍ക്കിടെ അരുണ്‍ ജെയ്റ്റ്‌ലി. എണ്ണവില ഇനിയും താഴ്ന്നാല്‍ പെട്രോളിനും ഡീസലിനും വീണ്ടും നികുതി വര്‍ധിപ്പിക്കുമോ എന്ന ചോദ്യത്തിനാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യവും വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞത്.

മൂന്നുതവണയായി ലിറ്ററിന് ഏഴു രൂപയുടെ വര്‍ധനയാണ് കഴിഞ്ഞ ഒന്നര മാസത്തിനിടെ വരുത്തിയിരിക്കുന്നത്. വില കുറഞ്ഞാലും ഇതോടെ ഇന്ധനത്തില്‍ നിന്നുള്ള നികുതി വരുമാനം കൂടുന്ന വിധത്തിലായിരിക്കും കണക്കുകള്‍ തയ്യാറാക്കുക. എണ്ണവിലയില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടം പെട്ടെന്ന് വ്യവസായത്തേയും വിലപ്പെരുപ്പത്തേയും ബാധിക്കാതിരിക്കാന്‍ ഇതു മാത്രമാണ് മാര്‍ഗ്ഗമെന്നാണ് ധനമന്ത്രിയുടെ ശപാതുവിലുള്ള ഭാഷ്യം.