ആര്‍.കെ ലക്ഷ്മണ്‍ അന്തരിച്ചു

single-img
27 January 2015

deepak_gheewala-350_111911034921വിഖ്യാത  കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ ലക്ഷ്മണ്‍ (94) അന്തരിച്ചു. പൂണെയിലെ ദീനാനാഥ് മങ്കേഷ്കര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 ന് പുണെയിലെ വൈകുണ്ഠ ശ്മശാനത്തില്‍ നടക്കും. പൂര്‍ണ ഒൗദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. മൃതദേഹം കാണുന്നതിനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനുമായി വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
പോക്കറ്റ് കാര്‍ട്ടൂണിലെ ‘ദി കോമണ്‍മാന്‍ ‘എന്ന കഥാപാത്രത്തിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധിച്ച കാര്‍ട്ടൂണിസ്റ്റായിരുന്നു ആര്‍.കെ ലക്ഷ്മണ്‍. സാധാരണക്കാരുടെ പ്രശ്‌നങ്ങളെയും പ്രതീക്ഷകളേയുമാണ് അദ്ദേഹം കാര്‍ട്ടൂണുകളിലൂടെ വരച്ചുകാട്ടിയത്.

 

ആര്‍.കെ. ലക്ഷ്മണിന്‍റെ വേര്‍പാടില്‍ രാഷ്ട്രപതി പ്രണബ്മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു തുടങ്ങിയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

 

2005 ല്‍ രാജ്യം പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ച ലക്ഷ്മണ്‍ 1984 ലെ മാഗ്‌സസെ അവാര്‍ഡ് ജേതാവുമാണ്.