ഈ ബാറ്റിംഗ് കണ്ട് ആരാധകര്‍ ചോദിക്കുന്നു ‘ ശിഖര്‍ ധവാന്‍ ടീമിനൊരു ഭാരമാകുമോ?’

single-img
26 January 2015
shikarഈ കളി കണ്ടിട്ട് ആരും ചോദിച്ചില്ലെങ്കിലേ അതിശയമുള്ളൂ… കാരണം സ്‌കോര്‍ ബോര്‍ഡില്‍ തെളിയുന്നത് ഒറ്റയക്കം മാത്രമാണ്. ലോകകപ്പ് പ്രതീക്ഷയുമായി ഓസ്‌ട്രേലിയയിലെത്തിയ ടീം ഇന്ത്യയ്ക്ക് ഓപ്പണര്‍ ശിഖര്‍ ധവാന്റെ പ്രകടനം വലിയ ആശങ്കയാണ് നല്‍കുന്നത്. ഇതോടെ ശിഖര്‍ ധവാനെ ഉടന്‍ പുറത്താക്കി ലോകകപ്പ് ടീമിലേക്ക് പകരക്കാരനെ കണ്ടെത്തണമെന്നും സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ആവശ്യം ഉയര്‍ത്തിക്കഴിഞ്ഞു.
ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പര്യടനം മുതല്‍ മോശം ഫോം തുടരുന്ന ധവാന്‍ ഏകദിനത്തില്‍ തല്‍സ്ഥിതി തുടരുകയാണ്. ത്രിരാഷ്ട്ര പരമ്പരയില്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും പെട്ടെന്ന് പുറത്തായതോടെ ഓപ്പണര്‍ സ്ഥാനത്തേക്ക് പകരക്കാരനെ കണ്ടത്തേണ്ട സ്ഥിതിയാണ്.
നാട്ടിലെ കഴിഞ്ഞ ആറു ഇന്നിംഗ്‌സുകളില്‍ നിന്നായി ധവാന്‍ 387 റണ്‍സ് നേടിയെങ്കില്‍ വിദേശത്ത് നാല് ഇന്നിങ്‌സുകളില്‍ നേടിയത് 131 റണ്‍സ് മാത്രം. ഇംഗ്ലണ്ടിലെ ബെര്‍മിങ്ഹാമില്‍ നേടിയ 97 റണ്‍സാണ് ധവാന്റെ പേരില്‍ എടുത്തുപറയാനുള്ള നേട്ടം. ഉയര്‍ന്ന സ്‌കോറുകള്‍ പിന്തുടരുന്നതില്‍ ഓപ്പണര്‍മാരുടെ റോള്‍ നിര്‍ണ്ണായകമാണെന്നിരിക്കെ ധവാന്‍ മോശം ഫോം ഇന്ത്യന്‍ ടീമിന് വലിയ തലവേദനയാണ് സമ്മാനിക്കുന്നത്. ലോകകപ്പ് ക്രിക്കറ്റ് അടുത്തിരിക്കെ ധവാനെ ഇനിയും ഓപ്പണറായി ഇറക്കണോ എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ചോദിക്കുന്നത്.