നിങ്ങള്‍ക്ക് ഇതെങ്ങനെ പറയാന്‍ തോന്നുന്നു…. യുവസമൂഹത്തിന്റെ രാജ്യസ്‌നേഹം തുളുമ്പുന്ന പ്രതികരണങ്ങള്‍

single-img
26 January 2015
Flagഇന്ത്യയുടെ ദേശീയ പതാക കീറാന്‍ നിങ്ങള്‍ തയ്യാറാണോ? ചോദ്യം ഒരു കൂട്ടം യുവതി യുവാക്കളോടാണ്… എന്തിനും ഏതിനും തയ്യാറാകുന്ന നമ്മുടെ യുവത്വം സ്വന്തം മാതൃരാജ്യത്തിന്റെ പതാകകീറാന്‍ തയ്യാറാവുമോ? ഒരുക്കിലുമില്ല.
റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി സ്‌കൂള്‍  കോളേജ് വിദ്യാര്‍ഥികള്‍ക്കും യുവതീ യുവാക്കള്‍ക്കും ഇടയില്‍ നടന്ന ഒരു വീഡിയോ സര്‍വേയുടെ ഭാഗമായിരുന്നു ഈ ചോദ്യം. ത്രിവര്‍ണ്ണ പതാക കയ്യില്‍ നല്‍കിയ ശേഷം ,കീറിയാല്‍ 1000 രൂപ സമ്മാനം ലഭിക്കും എന്ന് പറഞ്ഞ് ഇന്ത്യന്‍ യുവജനതയുടെ പ്രതികരണം കാത്തുനിന്ന അവതാരകര്‍ക്ക് ലഭിച്ച മറുപടി കാണാം.
httpv://www.youtube.com/watch?v=NBfwi5_1Ayw