രാജ്യത്ത് ആദ്യമായി കൈപ്പത്തി ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ മറ്റുള്ളവര്‍ക്കായി ദാനം നല്‍കിയ ബിനോയിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ നല്‍കി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ ആദരം

single-img
26 January 2015

Chittilaമരണശേഷം നേത്രപടലം, കരള്‍, വൃക്ക എന്നീ ആന്തരിക അവയവങ്ങള്‍ക്കു പുറമേ ഇന്ത്യയിലാദ്യമായി കൈപ്പത്തികളും ദാനംചെയ്ത മഹാമനസ്‌കതയ്ക്കുള്ള ആദരവായി ബിനോയിയുടെ കുടുംബത്തിന് വി ഗാര്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അഞ്ചുലക്ഷം രൂപ നല്‍കി. വരാപ്പുഴ കൂനമ്മാവിലുണ്ടായ ബൈക്കപകടത്തില്‍ മരിച്ച ചിത്രകാരന്‍ ഓളിപ്പറമ്പില്‍ ബിനോയിജോലി ചെയ്തിരുന്ന വരാപ്പുഴ അന്ന ഏജന്‍സീസിലെ സഹപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച സ്‌നേഹസ്പര്‍ശം ബിനോ അനുസ്മരണ ചടങ്ങില്‍ വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോണി അധ്യക്ഷയായി.

ചടങ്ങില്‍ പറവൂര്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എം.കെ.ബാബു, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി മത്തായി, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ ശിവശങ്കര്‍, അമൃത ആശുപത്രി പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യര്‍, ഡോ. രാജേഷ് പൈ, ഡോ. രോഹിത് ശര്‍മ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വരാപ്പുഴ ഡിവൈഎഫ്‌ഐ അംഗങ്ങളുടെ അവയവദാന സമ്മതപത്രം ചടങ്ങില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കു കൈമാറി.