സംസ്ഥാന ഭരണത്തില്‍ സുതാര്യത വേണമെന്ന് ഗവര്‍ണര്‍

single-img
26 January 2015

republic_dayഭരണത്തില്‍ സുതാര്യത വേണമെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണ നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വം അവര്‍ക്കു തന്നെയാണ്. സര്‍ക്കാരുടെ ചുമതലയാണ് മികച്ച ഭരണം ജനങ്ങള്‍ക്ക് നല്കുക എന്നത്. ദേശീയ ഗെയിംസിന്റെ മുന്‍ ഒരുക്കങ്ങളില്‍ തൃപ്തി രേഖപ്പെടുത്തിയ ഗവര്‍ണര്‍ ഗെയിംസ് കേരളത്തിന് അഭിമാനമാകണമെന്ന് പറഞ്ഞു. ഗെയിംസിന്റെ വിജയത്തിനായി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ നിലവാരം ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യത വേണമെന്നുംഅദ്ദേഹം പറഞ്ഞു.