ദേശീയ ഗാനമാലപിച്ച് അമിതാഭ് ബച്ചന്‍, സോഷ്യല്‍ മീഡിയയിലും താരമായി മാറിയ ബിഗ് ബി

single-img
26 January 2015
Bachenഒബാമയ്ക്കും മോഡിക്കുമൊപ്പം ഇപ്പോള്‍ ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചനാണ് സോഷ്യല്‍ മീഡിയിലെ താരമായി മാറിയിരിക്കുന്നത്.  ടാഗോറിന്റെ വസതിക്ക് മുന്നില്‍ നിന്നും ദേശീയ ഗാനം ആലപിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
റിപ്പബ്ലിക് ദിനത്തില്‍ ദേശ സ്‌നേഹമുണര്‍ത്തി ബിഗ് ബിയുടെ ദേശീയ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അമിതാഭ് ബച്ചന്‍ തന്നെയാണ് ട്വിറ്ററിലൂടെ തന്റെ ദേശീയ ഗാനാലാപനം പുറത്തു വിട്ടത്.
ദേശീയ ഗാനം രചിച്ച ടാഗോറിന്റെ കൊല്‍ക്കത്തയിലെ വസതിയില്‍ നിന്നുമാണ് ബിഗ് ബിയുടെ ഗാനാലാപനം. കഴിഞ്ഞ ദിവസം അമിതാഭ് ബച്ചന് പത്മ വിഭൂഷണ്‍ പ്രഖ്യാപിച്ചിരുന്നു. അഭിനേതാക്കളായ ദിലീപ് കുമാര്‍, അമിതാഭ് ബച്ചന്‍ എന്നിവരടക്കം ഒമ്പത് പേര്‍ക്കാണ് പത്മ വിഭൂഷണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.