ലാലു അലക്‌സ് ബി.ജെ.പിയിലേക്ക്

single-img
26 January 2015

Lalu-Alexമലയാളത്തിലെ സൂപ്പര്‍താരം സുരേഷ്‌ഗോപിക്ക് പിന്നാലെ ബി.ജെ.പി യിലേക്ക് മലയാളത്തിലെ തന്നെ മറ്റൊരു പ്രമുഖ താരമായ ലാലുഅലക്‌സും പോകുന്നതായി റിപ്പോര്‍ട്ട്.

മോദിയുടെ മോദിയുടെ മനതൃത്വത്തിലുള്ള ബി.ജെ.പി തനിക്ക് സഹകരിക്കാന്‍ പ്രശ്‌നമൊന്നുമില്ലെന്ന് ലാലുഅലക്‌സ് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിരിക്കുകയാണെന്നാണ് സൂചന. മാന്യമായ സ്ഥാനം മാത്രമെ പാര്‍ട്ടിയില്‍ താന്‍ പ്രതീക്ഷിക്കുന്നുള്ളുവെന്നും സൂചന നല്‍കിയിട്ടുണ്ട്.

ഈ അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ബി.ജെ.പി മനതൃത്വം ലാലു അലക്‌സുമായി ഇക്കാര്യത്തില്‍ ബന്ധപ്പെടുമെന്നാണ് പ്രതീക്ഷയെന്നും നടനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.