മകളുടെ ബെഡറൂമില്‍ കയറിയ കാമുകനെ അച്ഛന്‍ വെടിവച്ച് കൊന്നു

single-img
26 January 2015
Daugമകളുടെ ബെഡറൂമില്‍ കയറിയ കാമുകനെ അച്ഛന്‍ വെടിവച്ച് കൊന്നു.  ഇരുപതുകാരിയായ ബ്രിന്റയുടെ കാമുകന്‍ മാര്‍സ് കാരിയോണിനെയാണ് ബ്രിന്റയുടെ പിതാവ് ആളുമാറി വെടിവച്ച് കൊന്നത്. അമേരിക്കയിലെ ഫിലാഡല്‍ഫിയയിലാണ് സംഭവം.
ചാള്‍സ് ജോര്‍ദന്‍ എന്നാണ് ബ്രിന്റയുടെ  പിതാവിന്റെ പേര്. ആരും നീട്ടില്‍ ഇല്ലായിരുന്ന നേരത്ത് കാമുകന്‍ കാമുകിയുടെ ബെഡ്‌റൂമില്‍ കയറി കിടക്കയില്‍ കിടക്കുകയായിരുന്നു. ഈ സമയം വീട്ടില്‍ എത്തിയ ജോര്‍ദ്ദന്‍ ആരോ മകളുടെ മുറിയില്‍ കയറിയതാണെന്ന് കരുതി വെടിവയ്ക്കുകയായിരുന്നു. ഇയാള്‍ക്ക് തോക്ക് ലൈസന്‍സ് ഉണ്ടായിരുന്നു. ഇയാള്‍ക്ക് ജീവപര്യന്ത ശിക്ഷവരെ കിട്ടാം. കൊല്ലപ്പെട്ട മാര്‍സ് കാരിയോണിക്ക് 31 വയസ്സായിരുന്നു പ്രായം.