ബാലകൃഷ്ണപിള്ള മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

single-img
26 January 2015

06-balakrishna-pillaiബാലകൃഷ്ണപിള്ള മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. കേരളാ കോണ്‍ഗ്രസ്-ബി പാര്‍ട്ടി ജനറല്‍ സെക്രട്ടറി മനോജ് കുമാര്‍ രാജികത്ത് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് കൈമാറി. യൂഡിഎഫ് യോഗത്തിന് ശേഷം വിഷയത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്നു മുഖ്യമന്ത്രി പറഞ്ഞു.

പൊതുജനങ്ങളുടെ മധ്യത്തില്‍ തങ്ങളുടെ പാര്‍ട്ടിയെ അപമാനിക്കുവാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പിള്ള പറഞ്ഞു. അപമാനിതരായി മുന്നണിയില്‍ തുടരുവാന്‍ താല്‍പര്യമില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.