മാണിക്ക് അടിപതറിത്തുടങ്ങി; പ്രതിഷേധം ഭയന്ന് പാലാ യാത്ര ഒഴിവാക്കുന്നു

single-img
25 January 2015

km-mani.jpg.image.784.410ബാര്‍ കോഴ ആരോപണത്തെ തുടര്‍ന്ന് പ്രതിഷേധം കനക്കുമ്പോള്‍ ധനമന്ത്രി കെ.എം മാണി വീണ്ടും പ്രതിരോധത്തിലാകുന്നു. പ്രതിഷേധം ഭയന്ന് സ്വന്തം തട്ടകമായ കോട്ടയത്തേക്കുള്ള യാത്ര ഒഴിവാക്കി മാണി തിരുവനന്തപുരത്ത് തന്നെ തങ്ങുകയാണ്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാലാണ് യാത്ര റദ്ദാക്കിയെന്നാണ് ധനമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. അതേസമയം പ്രതിഷേധം കണക്കിലെടുത്ത് മാണിക്ക് സുരക്ഷ ശക്തമാക്കി.

കോട്ടയത്തെത്തുന്ന കെഎം മാണിയെ ബഹിഷ്‌കരിക്കുമെന്ന് ഇടത് പാര്‍ട്ടികള്‍ വ്യക്തമാക്കിയിരുന്നു. ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും കെഎം മാണിക്കെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. സെക്രട്ടറിയേറ്റിന് അകത്ത് കയറി മാണിക്കെതിരെ കരിങ്കൊടി കാണിക്കുന്ന സാഹചര്യം വരെയുണ്ടായി. കഴിഞ്ഞ ഏതാനം ദിവസങ്ങളായി ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാലായില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഹര്‍ത്താലുകള്‍ നടന്നിരുന്നു.