രജനീകാന്ത് ഇടപെട്ട് ലിംഗായുടെ വിതരണക്കാരുടെ നഷ്ടം പരിഹരിക്കാന്‍ തീരുമാനമായി

single-img
25 January 2015

lingaലിംഗായുടെ പരാജയത്തെ തുടര്‍ന്ന് പ്രതിഷേധിച്ച വിതരണക്കാരുടെ നഷ്ടം പരിഹരിക്കാന്‍ തീരുമാനമായി. രജനീകാന്ത് ഇടപെട്ടാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടത്. രജനീകാന്തും നിര്‍മാതാവ് റോക്ക് ലൈന്‍ വെങ്കടേഷും തമ്മില്‍നടന്ന ചര്‍ച്ചയിലാണ് വിതരണക്കാരുടെ നഷ്ടം പരിഹരിക്കാന്‍ തീരുമാനമായത്. ഓരോ വിതരണക്കാരന്റേയും നഷ്ടം കണക്കാക്കിയാണ് തുക നൽകുന്നത്. രജനിയുടെ ബാബ, കുചേലന്‍ തുടങ്ങിയ ചിത്രങ്ങള്‍ പരാജയപ്പെട്ടപ്പോഴും ഇപ്രകാരം വിതരണക്കാർക്ക് നഷ്ടപരിഹാരം നൽകിയിരുന്നു.