ഗാന്ധിപ്രതിമ നീക്കം ചെയ്യാനുള്ള ശ്രമം തടഞ്ഞു

single-img
25 January 2015

gandhiകൊച്ചി: ജില്ലാ അധികൃതർ കച്ചേരിപ്പടിയിലെ ഗാന്ധിപ്രതിമ പൊളിച്ചുമാറ്റാൻ ശ്രമിച്ചത് ഗാന്ധി പീസ്‌ ഫൗണ്ടേഷന്‍ പ്രവര്‍ത്തകരും പൊതുജനങ്ങളും ചേര്‍ന്നു തടഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ കച്ചേരിപ്പടിയില്‍ സായാഹ്‌നധര്‍ണ നടന്നു. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതരയോടെയാണു ഡെപ്യൂട്ടി തഹസീല്‍ദാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്‌ഥസംഘം കച്ചേരിപ്പടിയിലെ ഗാന്ധിപ്രതിമ എടുത്തുമാറ്റിയത്‌. പ്രതിമ തുണിയില്‍ പൊതിഞ്ഞുകെട്ടി ലോറിയില്‍ കയറ്റി പോകാന്‍ ശ്രമിച്ച ഉദ്യോഗസ്‌ഥരെ ജസ്‌റ്റിസ്‌ പി.കെ. ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള ഗാന്ധിപീസ്‌ ഫൗണ്ടേഷന്‍ പ്രവര്‍ത്തകരും പൊതുജനവും ചേർന്ന് തടഞ്ഞു.

കൊച്ചി മെട്രോയുടെ പണികള്‍ക്കായി ഗാന്ധിഭവന്റെ സ്‌ഥലം വിട്ടുകൊടുത്തപ്പോഴും പ്രതിമ നീക്കിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതിയില്‍ കേസ്‌ നിലനില്‍ക്കുന്നുണ്ട്‌.
പ്രതിമ നില്‍ക്കുന്ന സ്‌ഥലം കൂടി മെട്രോയുടെ പണികള്‍ക്കായി എടുത്തിട്ടുണ്ടെന്ന തെറ്റായ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് ഉദ്യോഗസ്‌ഥരെത്തിയതെന്ന് പറയപ്പെടുന്നു. കലക്‌ടറുടെ ഉത്തരവിനെ തുടർന്ന് കലക്‌ടറേറ്റിലേക്ക്‌ മാറ്റുന്നതിനായാണു പ്രതിമ ഇളക്കിയെടുത്തതെന്ന്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. പ്രതിഷേധത്തെത്തുടര്‍ന്ന്‌ ഉദ്യോഗസ്‌ഥര്‍ പ്രതിമ തിരികെ സ്‌ഥാപിച്ചു. പ്രതിമ സംബന്ധിച്ച്‌ 26നു കലക്‌ടറുടെ ചേംബറില്‍ ചര്‍ച്ചയും വിളിച്ചുചേര്‍ത്തിട്ടുണ്ട്‌.