സോഷ്യൻ മീഡിയയെ പറ്റിച്ച് നയന്‍താര; ബിയര്‍ വാങ്ങുന്ന ദൃശ്യം ചിത്രത്തിന് വേണ്ടി ഷൂട്ട് ചെയ്തത്

single-img
25 January 2015

കഴിഞ്ഞ ദിവസം നയന്‍താര ബിവറേജ് ഔട്ട് ലെറ്റില്‍ നിന്നും ബിയര്‍ വാങ്ങുന്ന ദൃശ്യം യു ട്യൂബില്‍ തരംഗമായിരുന്നു.  നയൻതരയുടെ വീഡിയോയുടെ ചുവട് പിടിച്ച് നിരവധി ചര്‍ച്ചകളും നടന്നു. എന്നാൻ ചര്‍ച്ച ചൂടു പിടിക്കുന്നതിനിടയിലാണ് ഈ രംഗം സിനിമക്ക് വേണ്ടി ഷൂട്ട് ചെയ്തതാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ‘നാനും റൌഡിതാന്‍’ എന്ന ചിത്രത്തിന് വേണ്ടി ഷൂട്ട് ചെയ്ത രംഗമായിരുന്നു നയന്‍താരയുടെ ബിയര്‍ വാങ്ങല്‍.

ചെന്നൈയിലെ ബിവറേജില്‍ നിന്നും നയന്‍സ് ബിയര്‍ വാങ്ങുന്ന വീഡിയോ വെള്ളിയാഴ്ചയാണ് വീഡിയോ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തത്. ധനുഷ് നിര്‍മ്മിക്കുന്ന നാനും റൌഡി താന്‍ എന്ന ചിത്രത്തില്‍ വിജയ് സേതുപതിയും നയന്‍താരയുമാണ് നായികാനായകന്‍മാര്‍. പോടാ പോടിയുടെ സംവിധായകന്‍ വിഘ്നേഷ് ശിവനാണ് സംവിധാനം.