ഞങ്ങൾക്ക് പത്മാ പുരസ്കാരം വേണ്ട!!!!- രാംദേവ്, ശ്രീ ശ്രീ രവിശങ്കർ

single-img
25 January 2015

ramdev-mainവിവാദ യോഗാ ഗുരു രാംദേവും ശ്രീ ശ്രീ രവിശങ്കറും പത്മാ പുരസ്കാരം വേണ്ടെന്നുവെച്ചു.  പത്മാ പുരസ്കാരത്തിന് തന്നെ നിര്‍ദ്ദേശിക്കരുതെന്ന് കാണിച്ച് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് ബാബ രാംദേവ് കത്തെഴുതി.  തന്നെപ്പോലൊരു സന്യാസിക്കല്ല മറിച്ച് നല്ല കാര്യം ചെയ്യുന്നവർക്കാണ് അവാർഡ് നൽകേണ്ടതെന്ന് രാംദേവ് ചൂണ്ടിക്കാട്ടി. സന്യാസിമാർ ഇത്തരം അവാർഡുകളും സമ്മാനങ്ങളും സ്വീകരിക്കാറില്ലെന്നും. സന്യാസിയെന്ന നിലയ്ക്ക് പാരിതോഷികങ്ങളില്‍ നിന്നും ബഹുമതികളില്‍ നിന്നും അകന്നുനില്‍ക്കുകയാണ് വേണ്ടത്. ഇത്തരം ബഹുമതിക്ക് നാമനിര്‍ദ്ദേശം ചെയ്തതില്‍ നന്ദിയുണ്ടെന്നും രാംദേവ് കത്തില്‍ അറിയിച്ചു.

രവിശങ്കര്‍ ട്വിറ്ററിലൂടെയാണ് താൻ പുരസ്കാരം നിരസിക്കുന്നതായി അറിയിച്ചത്. പത്മാ പുരസ്കാരത്തെക്കുറിച്ച്  അറിയിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് തന്നെ വിളിച്ചിരുന്നുവെന്നും  അവാര്‍ഡിന് പരിഗണിച്ചതില്‍ സര്‍ക്കാറിനോട് നന്ദിയുണ്ട്, എന്നാല്‍,​ തനിക്കു പകരം മറ്റാരെയെങ്കിലും ബഹുമതിക്ക് പരിഗണിക്കണമെന്ന് അറിയിച്ചുവെന്നും ശ്രീ ശ്രീ രവിശങ്കര്‍ ട്വിറ്ററിലൂടെ അറിയിച്ചു.